മാനന്തവാടി: ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കല്‍പ്പറ്റ സ്വദേശിയായ 39 കാരിക്കും മേപ്പാടിയിലെ 7 വയസ്സുകാരിക്കുമാണ് രോഗം സംശയിക്കുന്നത്. കല്‍പ്പറ്റ സ്വദേശിനി സ്വകാര്യ ആശുപത്രിയിലും ഏഴുവയസ്സുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരുടേയും തൊണ്ടയില്‍ നിന്നുളള സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംശയാസ്പദമായി ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പ്രതിരോധ ചികിത്സ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു. ഡിഫ്തീരിയ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണെന്നും ഡിഎംഒ പറഞ്ഞു. അകാലത്തില്‍ പൊലിയാതെ അംഗ വൈകല്യങ്ങള്‍ ഇല്ലാതെ ജീവിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശം ഓരോ മാതാപിതാക്കളും അനുവദിച്ചു കൊടുക്കണം.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പുവരുത്തുന്ന മിഷന്‍ ഇന്ദ്രധനുസ് പരിപാടിയുടെ സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്നും ഡിഎംഒ പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here