Pre Vyga 2020Pre Vyga 2020

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ ജമായത്ത് ഉലമ ഹിന്ദ് പുന:പരിശോധനാ ഹര്‍ജി നല്‍കി. മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയത് പുന:പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പള്ളി പൊളിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസിലെ ആദ്യ കക്ഷിയുടെ പിന്തുടര്‍ച്ചക്കാരനായ മൗലാനാ സയിദ് അസ്സാദ് റാഷിദി മുഖേനയാണ് ജമായത്ത് ഉലമ ഐ ഹിന്ദ് പുന:പരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്നാണ് 217 പേജുള്ള ഹര്‍ജിയിലെ ആവശ്യം.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു പകരം ഭൂമി നല്‍കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു


LEAVE A REPLY

Please enter your comment!
Please enter your name here