Pre Vyga 2020Pre Vyga 2020

കല്‍പ്പറ്റ : പ്രതിരോധ ചികില്‍സ നല്‍കാത്ത മുഴുവന്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിസിനുകള്‍ ലഭ്യമാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് പരിപാടി ജില്ലയിലാരംഭിച്ചു. രോഗ പ്രതിരോധ ചികില്‍സയില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച ജില്ലയാക്കി വയനാടിനെ മാറ്റുകയാണ് ലക്ഷ്യം. വാക്‌സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങളില്‍ നിന്നും വളര്‍ന്നു വരുന്ന തലമുറയെ രക്ഷിക്കുന്നതിന് എല്ലാവരും തയ്യാറാവണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ള പറഞ്ഞു. കളക്ടറുടെ കുഞ്ഞായ ഹുസാമിന് അഞ്ചാംപനിക്കെതിരെയുളള മീസില്‍സ് വാക്‌സീന്‍ നല്‍കിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കല്‍പറ്റ നഗരസഭാ ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ കെ. അജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ: ബി. അഭിലാഷ്, ഐ.സീ.ഡി.എസ് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലജീന, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ: ലീപ്‌സി പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് കുമാര്‍ , കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: ശ്രീകുമാര്‍ മുകുന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here