Pre Vyga 2020Pre Vyga 2020

തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വീണ്ടും സമരത്തിലേക്ക്. മൂന്ന് ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ട നടപടി തടയുക, തടഞ്ഞുവെച്ച വാര്‍ഷിക ബോണസും ഇന്‍ക്രിമെന്റും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കാന്‍ പോകുന്നത്.

ഇതിന്റെ ഭാഗമായി നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിന്‍കോര്‍പ്പ് മാനേജിങ് ഡയറക്ടറുടെ വസതിയിലേക്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

പ്രതിഷേധം അവഗണിച്ചാല്‍ കമ്പനി പ്രവര്‍ത്തനം സ്തംഭിക്കുന്ന തരത്തിലുളള സമരപരിപാടകളിലേക്ക് കടക്കാനാണ് ജീവനക്കാരുടെ തീരുമാനം.


LEAVE A REPLY

Please enter your comment!
Please enter your name here