Pre Vyga 2020Pre Vyga 2020

ഓസ്ട്രേലിയ : ചൈനീസ് വംശജനായ ഓസ്‌ട്രേലിയന്‍ എഴുത്തുകാരനെ തടങ്കലില്‍ വെച്ച ചൈനീസ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ഓസ്‌ട്രേലിയ. തങ്ങളുടെ പൗരന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശ കാര്യമന്ത്രി അറിയിച്ചു.

ചാരപ്രവര്‍ത്തി ആരോപിച്ച് എഴുത്തുകാരനായ യാങ്ങ് ഹെന്‍ഗ്ജിനെയാണ് ചൈന തടങ്കലിലാക്കിയത്. ജനുവരിയില്‍ കുടുംബത്തോടൊപ്പം ചൈനയില്‍ സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് ഇദ്ദേഹം പിടിയിലാവുന്നത്. മുന്‍ ചൈനീസ് നയതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ്.

‘ഡെമോക്രസി പെഡ്ലര്‍’ [ജനാധിപത്യത്തെ വില്‍ക്കുന്നവര്‍] എന്ന പേരില്‍ ഇദ്ദേഹം ഒരു ബ്ലോഗ് എഴുതിയിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളും ആഗോള ബന്ധങ്ങളുമാണ് ബ്ലോഗിലെ വിഷയം.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി തങ്ങളുടെ ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതാണ് ഹെന്‍ഗ്ജിനെതിരെയുളള ചൈനയുടെ ആരോപണം. ഓഗസ്റ്റിലാണ് ഇദ്ദേഹത്തിനു നേരെ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചതും തടങ്കലില്‍ വെച്ചതും.

നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയും ചൈനയും തമ്മില്‍ നയതന്ത്ര തലത്തില്‍ അകലുന്നതായാണ് സൂചനകള്‍.


LEAVE A REPLY

Please enter your comment!
Please enter your name here