Pre Vyga 2020Pre Vyga 2020

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്ന ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ ആരോപണം നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നും കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്നപ്പോള്‍ പോലും അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

”കേന്ദ്രത്തിലേക്ക് പണമൊന്നും തിരികെ നല്‍കിയിട്ടില്ല. കാവല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഈ ആരോപണം തീര്‍ത്തും തെറ്റാണ്. അത്തരം സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ സംബന്ധിച്ചിടത്തോളം, ഭൂമി ഏറ്റെടുക്കല്‍ അല്ലാതെ മഹാരാഷ്ട്ര സര്‍ക്കാരിന് അതില്‍ വേറെ റോള്‍ ഒന്നും ഇല്ല. ഏതെങ്കിലും പണം തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയോ തങ്ങള്‍ പണം നല്‍കുകയോ ചെയ്തിട്ടില്ല”- ഫഡ്‌നാവിസ് പറഞ്ഞു.

ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനാണെന്നാണ് അനന്ദ് കുമാര്‍ ഹെഗ്ഡെ ആരോപിച്ചത്. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here