Pre Vyga 2020Pre Vyga 2020

തിരുവനന്തപുരം: സിനിമാ മേഖലയിലെ തര്‍ക്കങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിന് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനം. സിനിമാ രംഗത്തെ തൊഴില്‍ തര്‍ക്കങ്ങള്‍, നിര്‍മാണക്കാരും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റി കൈകാര്യം ചെയ്യും. ഇതോടെ തര്‍ക്കങ്ങളും പരാതികളും സിനിമാ മേഖലയിലെ സംഘടനകള്‍ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. അഭിനേതാക്കള്‍, മറ്റു സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെ വിലക്കാനോ മാറ്റിനിര്‍ത്താനോ സംഘടനകള്‍ക്ക് അവകാശമുണ്ടാകില്ല. ല്‍ സിനിമാരംഗത്തെ സമഗ്രമാറ്റത്തിനുള്ള കരടുനിയമത്തിലാണ് ഈ നിര്‍ദേശങ്ങള്‍.

നിര്‍മാണം, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ പരാതികളും അതോറ്റിയില്‍ നല്‍കണം. റിട്ട. ജില്ലാ ജഡ്ജിയായിരിക്കും അതോറിറ്റി അധ്യക്ഷന്‍. ചലച്ചിത്ര രംഗത്തുനിന്ന് മുതിര്‍ന്ന ഒരാളും സാമ്പത്തികരംഗത്തുനിന്ന് ഒരാളും അതോറിറ്റിയില്‍ അംഗമായിരിക്കും.

സിനിമാ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്വകാര്യ ബുക്കിംഗ് കമ്പനികളുടെ ചൂഷണം ഇല്ലാതാക്കാനും ബുക്കിംഗ് സര്‍ക്കാര്‍ ഏറ്റെടുക്കാനുമാണ് ആലോചന. നിലവില്‍ 30 രൂപയോളം ഇന്റര്‍നെറ്റ് ഹാന്‍ഡിലിംഗ് ഫീ എന്ന പേരില്‍ ബുക്കിംഗ് ആപ്പുകള്‍ വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുന്നതോടെ ബുക്കിംഗ് ചാര്‍ജുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.


LEAVE A REPLY

Please enter your comment!
Please enter your name here