Pre Vyga 2020Pre Vyga 2020

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്ഡെ. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്ഡെ പറഞ്ഞു. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫട്നാവിസിന്റെ നീക്കത്തിന് പിന്നിലെന്നും’ അദ്ദേഹം പറഞ്ഞു. ഈ തുക തിരിച്ചു നല്‍കാന്‍ ഫട്നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ നാടകമാണ് ഫട്നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്ഡെ പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here