Pre Vyga 2020Pre Vyga 2020

ദമാസ്‌കസ്: സേനയും വിമത കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു ദിവസത്തിനിടെ സിറിയയില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 36 സൈനികരും ഉള്‍പ്പെടും. വടക്കുപടിഞ്ഞാറന്‍ നഗരമായ ഇദ്ലിബ് മേഖലയിലാണ് കൂടുതല്‍ ഏറ്റുമുട്ടല്‍ നടന്നത്.

അല്‍ ഖായിദ പിന്തുണയുള്ള കലാപകാരികള്‍ നേരത്തെ പിടിച്ചെടുത്ത മേഖലകളില്‍ ഞായറാഴ്ച രാവിലെ സേന വ്യോമാക്രമണം നടത്തി. റഷ്യയുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യം ആക്രമണം നടത്തിയത്. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്കന്‍ പിന്തുണയുള്ള സഖ്യം കൊലപ്പെടുത്തിയ ഇദ്ലിബ് ഭീകരവാദികളുടെ പിടിയിലായിരുന്നു. ഏപ്രിലില്‍ സിറിയന്‍ സേന നടത്തിയ നീക്കത്തിനിടെ 1000 പേര്‍ കൊല്ലപ്പെട്ടെന്നും നാലു ലക്ഷംപേര്‍ പലായനം ചെയ്തെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി തുടക്കമിട്ട ആക്രമണത്തില്‍ ഇതിനകം 3,70,000 പേര്‍ കൊല്ലപ്പെട്ടതായും ദശലക്ഷക്കണക്കിനുപേര്‍ പലായനം ചെയ്തതായുമാണ് റിപ്പോര്‍ട്ട്.


LEAVE A REPLY

Please enter your comment!
Please enter your name here