Pre Vyga 2020Pre Vyga 2020

തൃശൂര്‍ : മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടര്‍ വാഹനപരിശോധനയുടെ ഭാഗമായി ജില്ലയില്‍ നിയമം ലംഘിച്ച 356 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഈയിനത്തില്‍ 2,83,750 രൂപ പിഴയായി ഈടാക്കി. ടൂറിസ്റ്റ് ബസ്സുകളില്‍ അനധികൃതമായി പാര്‍ട്ടി ലൈറ്റുകള്‍, ഫോഗ്ഗിങ്ങ് സിസ്റ്റം, അമിതശബ്ദം പുറപ്പെടുവിക്കുന്ന ഹോണ്‍, സ്റ്റീരിയോ, ആംപ്ലിഫയര്‍ എന്നിവ ഘടിപ്പിച്ച 78 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. എയര്‍ഹോണുകള്‍ ഘടിപ്പിച്ച 17 വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കി. ഓര്‍ഡിനറി സീറ്റുകള്‍ക്കുളള നികുതി ഒടുക്കിയശേഷം പുഷ്ബാക്ക് സീറ്റുകള്‍ ഘടിപ്പിച്ച 3 വാഹങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. ഈയിനത്തില്‍ 3,65,000 രൂപയുടെ നികുതിവെട്ടിപ്പിന് നടത്തിയതായി വകുപ്പ് കണ്ടെത്തി. ഹെല്‍മെറ്റ് ധരിക്കാത്ത 127 പേര്‍ക്കും ഡ്രൈവിങ് ലൈസന്‍സില്ലാത്ത 11 പേര്‍ക്കുമെതിരെ നടപടി സ്വീകരിച്ചു. ഇന്‍ഷൂറന്‍സ് ഇല്ലാതെ സര്‍വീസ് നടത്തുക, സ്വകാര്യ ബസ്സുകളില്‍ ടിക്കറ്റ് നല്‍കാതിരിക്കുക, ചരക്ക് വാഹനങ്ങളില്‍ അമിതഭാരം കയറ്റുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുകയുണ്ടായി. തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം സുരേഷ്, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഷാജി മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സമെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.


LEAVE A REPLY

Please enter your comment!
Please enter your name here