Pre Vyga 2020Pre Vyga 2020

അങ്കമാലി: സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ നൈപുണ്യ വികസന മിഷനായ കെയ്സും അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (DiST) യും സഹകരിച്ച് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് ഇതു വഴി ഉറപ്പാക്കുന്നത്. ഈ മാസം 7ന് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലാണ് തൊഴില്‍ മേള . കേരളാ സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.

സമൂഹത്തിലെ വിവിധ മേഖലകളില്‍ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനോടൊപ്പം തൊഴില്‍ രംഗങ്ങളില്‍ വിദഗ്ദ്ധരായവരുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഏകജാലക സംവിധാനമാണ് തൊഴിലും നൈപുണ്യവും വകുപ്പിന്റെ ‘സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍” (www.statejobportal.kerala.gov.in) . വിവര സാങ്കേതികവിദ്യയുടെ നൂതനവും വിപുലവുമായ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെയും, തൊഴില്‍ ദാതാക്കളെയും മറ്റു സേവന ദാതാക്കളെയും ഒരു കുടക്കീഴില്‍ എത്തിക്കുന്ന സംവിധാനമായാണ് ജോബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത് . തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സ്വന്തം വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു തങ്ങള്‍ക്കു അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഇതിലൂടെ കണ്ടെത്തുന്നതിന് സാധിക്കും . തൊഴില്‍ ദാതാവിന് തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കി തങ്ങള്‍ക്കു അനുയോജ്യമായ ഉദ്യോഗാര്‍ഥിയെ ഇതിലൂടെ കണ്ടെത്താനും കഴിയും.

കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളിലെ മൂലധന നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അതതു മേഖലകളില്‍ നിപുണരായ തൊഴിലാളികളെയും പ്രൊഫഷണലുകളെയും കണ്ടെത്തുന്നതിന് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സാധിക്കും. അടിസ്ഥാന തലം മുതല്‍ മാനേജ്മെന്റ് തലം വരെയുള്ള മേഖലകളിലെ തൊഴിലവസരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ജോബ് പോര്‍ട്ടല്‍ സഹായകമാകും. എല്ലാ മേഖലകളിലെയും മൂലധന നിക്ഷേപകര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകും. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ജോബ് പോര്‍ട്ടല്‍ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിലൂടെയാണ് പ്രവര്‍ത്തന സജ്ജമാക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ 7306402567 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും. ഇ-മെയില്‍ വിലാസം statejobportalkerala@gmail.com. വിലാസം- ഡി പോള്‍ നഗറില്‍ ടെല്‍ക്ക് ബസ് സ്റ്റോപ്പിന് സമീപം, അങ്കമാലി സൗത്ത്, എറണാകുളം.


LEAVE A REPLY

Please enter your comment!
Please enter your name here