Pre Vyga 2020Pre Vyga 2020

ഇടുക്കി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആരോഗ്യപദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി/ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ജില്ലയില്‍ 1,43,000 കുടുംബങ്ങളില്‍ നിന്നും 2,18,808 പേര്‍ അംഗങ്ങളായി. 2019 മെയ് മുതല്‍ സെപ്തംബര്‍ വരെ പഞ്ചായത്ത് തലങ്ങളില്‍ നടത്തിയ കാര്‍ഡ് പുതുക്കല്‍ ക്യാമ്പിലാണ് പദ്ധതിയില്‍ അംഗങ്ങള്‍ ചേര്‍ന്നത്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികളിലൂടെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. ആശുപത്രികള്‍ കൂടാതെ നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറിഹാള്‍, അടിമാലി കുടുംബശ്രീ ഹാള്‍, തൊടുപുഴ ബോയ്‌സ് ഹൈസ്‌കൂളിന് എതിര്‍വശമുള്ള പി.എന്‍.കെ ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തിക്കുന്ന ജില്ല കിയോസ്‌ക് എന്നിവിടങ്ങളില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ പുതുക്കിയ ആരോഗ്യഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്,  പദ്ധതിയില്‍ അംഗമായ കുടുംബാംഗവും അവരുടെ ആധാര്‍കാര്‍ഡുമായി നേരിട്ട് വരേണ്ടതാണ്.


LEAVE A REPLY

Please enter your comment!
Please enter your name here