Pre Vyga 2020Pre Vyga 2020

തിരുവനന്തപുരം∙ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ മോട്ടർവാഹന വകുപ്പും പൊലീസും സംസ്ഥാനത്താകെ പരിശോധന ആരംഭിച്ചു. 

ആദ്യദിനമായ ഇന്നലെ പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരെ താക്കീതു ചെയ്തു വിട്ടു. എന്നാൽ, ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്കെതിരെ 500 രൂപ പിഴ ഈടാക്കി. ഇന്ന് മുതൽ പിൻസീറ്റ് യാത്രക്കാർക്കെതിരെയും നടപടി ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു. ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക.

500 രൂപയാണ് ഒരു നിയമലംഘനത്തിനുള്ള പിഴ. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.

ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ഗതാഗത കമ്മിഷണർ സംസ്ഥാനത്തെ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here