Pre Vyga 2020Pre Vyga 2020

ബത്തേരി: വിഷപാമ്പുകള്‍ വീട് കൈയ്യേറിയതോടെ വീടു തന്നെ ഉപേക്ഷിച്ച് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കുടുംബം. ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയ്ക്കും മക്കള്‍ക്കുമാണ് പാമ്പ് ശല്യം കാരണം വീട് തന്നെ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്.
കൊടുംവിഷമുള്ള മൂര്‍ഖന്‍, വെളളിക്കെട്ടന്‍ തുടങ്ങിയ പാമ്പുകളുടെ ഇവരുടെ വീട് കൈയടക്കിയിരിക്കുന്നത്. സ്ഥിരമായി പാമ്പിനെ കാണാറുളള അടുക്കള വശവും കുളിമുറിയും പൊളിച്ചു കളഞ്ഞെങ്കിലും പാമ്പ് ശല്യത്തിന് മാത്രം കുറവൊന്നുമുണ്ടായില്ല. തുടര്‍ന്ന് വീട് ഉപേക്ഷിച്ച് സഹോദരങ്ങളുടെ വീടുകളിലായി മാറി മാറി താമസിക്കുകയാണ് സുനിതയും മക്കളായ പ്ലസ്ടു വിദ്യാര്‍ഥി പവനും പ്ലസ് വണ്‍ വിദ്യാര്‍ഥി നന്ദനയും. സഹോദന്റെ ഭക്ഷണശാലയില്‍ സഹായത്തിനു നില്‍ക്കുന്ന സുനിതയ്ക്കു മറ്റൊരു വീട് വാടകയ്ക്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

മൂന്നു വര്‍ഷം മുന്‍പാണ് പാമ്പ് ശല്യം തുടങ്ങിയതെന്ന് സുനിത പറയുന്നു. പുതിയ വീടിനുള്ള അനുവാദം നല്‍കുന്ന കാര്യങ്ങള്‍ വേഗത്തിലാക്കാമെന്ന് ബത്തേരി നഗരസഭാധ്യക്ഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here