Pre Vyga 2020Pre Vyga 2020

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പ്പര്യത്തെ വൃണപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘രാഹുല്‍ ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുകയും ഉത്തരങ്ങളും അഭിപ്രായങ്ങളും പറയുകയും ചെയ്തു. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായിപ്പോഴും ഉത്തരം തേടുന്നതാണ് നല്ലത്. അത് ഏറ്റുപിടിക്കുന്നത് ദേശീയ താല്‍പ്പര്യത്തെ വൃണപ്പെടുത്തും’- നിര്‍മല ട്വിറ്റിറില്‍ കുറിച്ചു.

മുംബൈയില്‍ നടന്ന ‘ദ ഇക്കണോമിക് ടൈംസ് ഇ.ടി പുരസ്‌കാര’ച്ചടങ്ങില്‍ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെ വേദിയിലിരുത്തിയാണ് രാഹുല്‍ ബജാജ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.


LEAVE A REPLY

Please enter your comment!
Please enter your name here