Pre Vyga 2020Pre Vyga 2020

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കൂറ്റന്‍ റാലി. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍, ബി.പി.സി.എല്‍, റെയില്‍വേ, എയര്‍ഇന്ത്യ, എച്ച്.എ.എല്‍, എന്‍.ടി.പി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

രാജ്യത്ത് ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മ, ഇ.വി.എം ക്രമക്കേട്, വിദ്യാഭ്യാസ രംഗത്തെ സംവരണം എടുത്തുകളയാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. വിവിധ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളും കര്‍ഷകരും തൊഴിലാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here