Pre Vyga 2020Pre Vyga 2020

വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്തും. സ്വന്തം മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ വരുന്നത്.

ഡിസംബര്‍ നാലുമുതല്‍ ഏഴുവരെ മണ്ഡലത്തില്‍ ചെലവഴിക്കുന്ന രാഹുല്‍ ഗാന്ധി പാമ്പു കടിയേറ്റ് മരിച്ച ഷെഹ്ലയുടെ വീട് സന്ദര്‍ശിക്കും. മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതി വിലയിരുത്തുന്നതുള്‍പ്പെടെ തിരക്കിട്ട ഔദ്യോഗിക പരിപാടികളാണ് രാഹുല്‍ ഗാന്ധിയ്ക്ക് ഉളളത്.

കോണ്‍ഗ്രസ് ബൂത്തു തല പ്രവര്‍ത്തകരുടെ യോഗത്തിലും എം. പി സംബന്ധിക്കും.


LEAVE A REPLY

Please enter your comment!
Please enter your name here