Pre Vyga 2020Pre Vyga 2020

കാഞ്ഞങ്ങാട്: അറുപതാം സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം സ്വന്തമാക്കുന്നത്.

951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 949 പോയിന്റാണ് കോഴിക്കോടിനും കണ്ണൂരിനും ലഭിച്ചത്. 940 പോയിന്റോടെ തൃശൂരാണ് മൂന്നാംസ്ഥാനത്ത്.

കോഴിക്കോട്, കണ്ണൂര്‍, ജില്ലകള്‍ അവസാനംവരെ പൊരുതിയെങ്കിലും ഫോട്ടോഫിനിഷില്‍ രണ്ട് പോയിന്റിന്റെ മുന്‍തൂക്കത്തില്‍ പാലക്കാട് കിരീടം നിലനിര്‍ത്തുകയായിരുന്നു. ചരിത്രത്തില്‍ പാലക്കാടിന്റെ മൂന്നാം കിരീട നേട്ടം കൂടിയാണിത്.

സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്ററി സ്‌കൂളാണ് ഒന്നാമത്. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശ്ശൂരുമാണ് ജേതാക്കള്‍. അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു.

അറുപത്തി ഒന്നാം കലോത്സവം കൊല്ലത്താണ് നടക്കുക.


LEAVE A REPLY

Please enter your comment!
Please enter your name here