Pre Vyga 2020Pre Vyga 2020

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായി ”കുഞ്ഞേ നിനക്കായ്” എന്ന പേരില്‍ മൂന്ന് ദിവസത്തെ ക്യാമ്പയിന്‍ നടത്തി പൊലീസ്.  കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുക, സുരക്ഷയൊരുക്കുക, കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലെ ആളുകള്‍ക്ക് ബോധവല്‍ക്കരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന പൊലീസ് നവംബര്‍ 28,29,30 തീയതികളിലാണ് ക്യാമ്പയിന്‍ നടത്തിയത്.
ഇതിന്റെ ഭാഗമായി പോക്‌സോ നിയമങ്ങളും ശിക്ഷയും, ഇടപെടലുകളും വ്യക്തമാക്കുന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചു. രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമ രംഗത്തുള്ളവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയിലൂടെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ സമൂഹമനസാക്ഷിയെ ഉണര്‍ത്തുക, കുറ്റവാളികള്‍ക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവയും ലക്ഷ്യങ്ങളായിരുന്നു.
രണ്ടു മിനിറ്റ് നീളുന്ന സ്ലൈഡ് പ്രദര്‍ശനം, 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചാക്യാര്‍കൂത്ത് വീഡിയോ,  അഞ്ച് മിനിറ്റില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം എന്നിവ ഉള്‍പ്പെടെയുള്ള 17 മിനിറ്റ് ആണ് പരിപാടി. വിവിധ സ്റ്റേഷനുകളിലെ പരിപാടികളില്‍ സിഐമാര്‍, എസ്‌ഐമാര്‍ തുടങ്ങിയവര്‍ വിഷയം വിശദീകരിച്ചു സംസാരിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here