Pre Vyga 2020Pre Vyga 2020

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ വിശ്വാസം നേടി. വോട്ടെടുപ്പില്‍ 169 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. കോണ്‍ഗ്രസ് നേതാവ് അശോക് ചവാനാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്‍സിപിയുടെ ദിലീപ് പാട്ടീല്‍ പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്നും സമ്മേളനം ആരംഭിച്ചപ്പോള്‍ ‘വന്ദേമാതരം’ ആലപിച്ചില്ലെന്നും മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് ആരോപിച്ചു. ഫഡ്‌നാവിസ് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കാന്‍ വൈകിയെന്നും എം.എല്‍.എമാരെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ഫഡ്‌നാവിസിന്റെ ആരോപണം സഭയില്‍ ബഹളത്തിന് വഴിവെച്ചു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബി.ജെ.പി എം.എല്‍.എമാര്‍ സഭവിടുകയായിരുന്നു.

എന്നാല്‍ പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും നിയമപ്രകാരമാണ് സമ്മേളനം നടക്കുന്നതെന്നും പ്രോടേം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ ഫഡ്നാവിസിന് മറുപടി നല്‍കി.


LEAVE A REPLY

Please enter your comment!
Please enter your name here