Pre Vyga 2020Pre Vyga 2020

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധനക്കമ്മി വര്‍ധിച്ചതായി സി.ജി.എ(കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ്) റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ ധനക്കമ്മി 102.4% ആയെന്നാണ് സി.ജി.എ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഒരു വര്‍ഷത്തേക്കുള്ള ധനക്കമ്മി ടാര്‍ഗറ്റ് ഇതിനോടകം തന്നെ മറികടന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണെന്ന വാദത്തിന് ശക്തിപകരുന്നതാണ് സര്‍ക്കാര്‍ ഏജന്‍സി തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ധനക്കമ്മി 7.2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.48 ലക്ഷം കോടി രൂപയായിരുന്നു. രാജ്യത്തെ ചെലവും വരുമാനവും തമ്മിലുള്ള അന്തരം 2019 ഒക്ടോബര്‍ 31 വരെ 7,20,445 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 2018-19 ബജറ്റ് എസ്റ്റിമേറ്റിന്റെ 103.9% ആയിരുന്നു കമ്മി. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി കമ്മി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 7.03 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ കണക്കാക്കിയിരുന്നു.

സര്‍ക്കാരിതര മേഖലകള്‍ മൂക്കുകുത്തുകയാണെന്നും സര്‍ക്കാര്‍ പ്രശ്നങ്ങള്‍ മനസിലാക്കി ഉചിതമായ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ഇന്ത്യയുടെ സ്ഥിതിവിവരശാസ്ത്ര തലവനായിരുന്ന പ്രണോബ് സെന്‍ പറഞ്ഞു.

രണ്ടാം പാദ സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനമായി ജി.ഡി.പി ഇടിഞ്ഞതായി വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമേയാണ് ധനകമ്മി സംബന്ധിച്ച സി.ജി.എ. റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here