Pre Vyga 2020Pre Vyga 2020

മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി -കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ നിശ്ചയിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ടാണ് ഇക്കാര്യം അറിയിച്ചത്. കിഷന്‍ കാത്തോറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ നിന്നുള്ള നേതാവാണ് പട്ടോളെ. സാകോളി മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ നാനാ പട്ടോളെ നിയമസഭയിലേക്ക് വിജയിച്ചത്. കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗം നേതാവാണ് പട്ടോളെ. നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തില്‍ വിട്ടുനിന്നതായി ശശി തരൂര്‍ പരാതിപ്പെട്ടപ്പോള്‍ എഐസിസി നിരീക്ഷകനായി എത്തിയത് പട്ടോളെയായിരുന്നു.

മുന്‍ ബിജെപി എംപിയാണ് നാന ഫല്‍ഗുന്‍ റാവു പട്ടോളെ. മഹാരാഷ്ട്രയിലെ ബന്ദാരാ ഗോണ്ടിയ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു ഇദ്ദേഹം. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെയാണ് ഇദ്ദേഹം തോല്‍പ്പിച്ചത്. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ അടുത്ത അനുയായി ആയിരുന്ന നാന പട്ടോളെ 2018 ജനുവരിയിലാണ് ബിജെപിയില്‍ നിന്നും തെറ്റി പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here