തൃശൂര്‍: അസംഘടിത മേഖലയിലെ ചെറുകിട വ്യാപാരികള്‍ക്കുള്ള പെന്ഷന് പദ്ധതിയില്‍ അംഗങ്ങളാകാന്‍ ചെറുകിട വ്യാപാരികള്‍ക്ക് അവസരം. 1.5 കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം കുറഞ്ഞത് 3000 രൂപ പെന്ഷന് ആയി ലഭിക്കുന്ന പദ്ധതിയാണിത്. 18 നും 40 നും ഇടയില്‍ പ്രായമുള്ള കടയുടമകള്‍, സ്വയംതൊഴില്‍ സംരംഭകര്‍, അരിമില്‍ ഉടമകള്‍, ഓയില്‍ മില്‍ ഉടമകള്‍, വര്‍ക്ക്ഷോപ്പ് ഉടമകള്‍, കമ്മീഷന് എജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടല്‍ റെസ്റ്റോറന്റ് ഉടമകള്‍, മറ്റ് ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് അംഗത്വമെടുക്കാം. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും സഹിതം പൊതുജനസേവന കേന്ദ്രം വഴിയോ https://maandhan.in/vyapari വെബ്സൈറ്റ് വഴിയോ പദ്ധതിയില്‍ അംഗങ്ങളാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 267 6888 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.