Pre Vyga 2020Pre Vyga 2020

വാഷിങ്‌ടൺ: ആമസോണ്‍ മഴക്കാടുകളിലെ തീ ദക്ഷിണ അമേരിക്കയിലെ ആൻഡിസ്‌ പർവതനിരകളിലെ  2000 കിലോമീറ്റർ മഞ്ഞുപാളികൾ ഉരുകുന്നതിന്‌ കാരണമാകുന്നെന്ന്‌ പഠനം. റിയോ ഡി ജനീറോ സർവകലാശാലയിലെ ഗവേഷകനായ ന്യൂട്ടൻ ഡി മഗാലേസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്‌ സൈന്റിഫിക്‌ റിപ്പോർട്ട്‌ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്‌. മരങ്ങൾ കത്തിയെരിക്കുമ്പോൾ വമിക്കുന്ന ബ്ലാക്‌ കാർബൺ കാറ്റിൽ  ആൻഡിയൻ  മഞ്ഞുപാളികളിൽ നിക്ഷേപിക്കപ്പെടുന്നു. ഇവ മഞ്ഞുരുകുന്നതിന്റെ തോത്‌ വർധിക്കാൻ കാരണമാകുമെന്നാണ്‌ കണ്ടെത്തൽ.

2000 മുതൽ 2016 വരെയുള്ള കാട്ടുതീ, മഞ്ഞുരുകൽ തുടങ്ങിയവയുടെ രേഖകളാണ്‌ ഗവേഷകർ പരിശോധിച്ചത്‌. പൊടി, ബ്ലാക്‌ കാർബൺ എന്നിവയ്‌ക്കുമാത്രം മഞ്ഞുരുകലിന്റെ തോത്‌  34 ശതമാനംവരെ വർധിപ്പിക്കാൻ സാധിക്കും. ആഗോളതലത്തിൽ  ഭക്ഷണത്തിനുള്ള ആവശ്യം വർധിക്കുമ്പോൾ ബ്രസീലിയൻ കാർഷികമേഖല കൂടുതൽ വ്യാപിക്കുമെന്നും ഇതിനായി കൂടുതൽ വനനശീകരണമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
R


LEAVE A REPLY

Please enter your comment!
Please enter your name here