Pre Vyga 2020Pre Vyga 2020

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സീരീസായ ഫമിലിമാന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യ സീസണില്‍ മനോജ് ബാജ്‌പേയും പ്രിയാമണിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെങ്കില്‍ രണ്ടാം സീസണില്‍ പുതിയൊരു താരം കൂടെയുണ്ടാവും. തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയ നടിയായ സമന്ത അക്കിനേനിയാണ് രണ്ടാം ഭാഗത്തില്‍ വരാന്‍ പോവുന്നത്. സമന്തയുടെ ആദ്യ ഡിജിറ്റല്‍ എന്‍ട്രിയാണിത്.

പത്തു എപ്പിസോഡുകളായെത്തിയ ആദ്യ സീസണ്‍ മികച്ച പ്രതികരണമാണ് നേടിയത്. എന്നാല്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന എന്ന പേരില്‍ സീരീസിനു നേരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

തന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള ആദ്യ വരവിനെ വളരെയധികം ആകാംക്ഷയോടെ കാണുന്നതെന്ന് സമന്ത പറയുന്നു. ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതാണ് ഫാമിലി മാനിലെ കഥാപാത്രമെന്നും ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരിക്കും അതെന്നും സമന്ത ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫാമിലിമാന്‍ സീസണ്‍ 2 വിന്റെ ടൈറ്റില്‍ വീഡിയോ സമന്ത പുറത്തു വിട്ടിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here