Pre Vyga 2020Pre Vyga 2020

ദുബായ് : ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ കോലിക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റം. 25 പോയിന്റ് മെച്ചപ്പെടുത്തിയ കോലി 928 പോയിന്റോടെ രണ്ടാം സ്ഥാനത്തു തുടരുകയാണ്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമായുള്ള (931) പോയിന്റ് വ്യത്യാസം മൂന്നായി കുറഞ്ഞു. എന്നാൽ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സ്മിത്തിനു പോയിന്റ് കൂടാനുള്ള സാധ്യതയുണ്ട്.

അതേസമയം, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര അടുത്ത വർഷമാണെന്നിരിക്കെ (ന്യൂസീലൻഡിനെതിരെ ഫെബ്രുവരിയിൽ) ഒന്നാം റാങ്കിലേക്കുള്ള തിരിച്ചു വരവ് കോലിക്ക് പ്രയാസമാകും. ഒന്നാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറി പ്രകടനത്തോടെ മായങ്ക് അഗർവാൾ (700) റാങ്കിങ്ങിൽ പത്താം സ്ഥാനത്തേക്കുയർന്നു. ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാരയും (791) അജിൻക്യ രഹാനെയും (759) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുകയാണ്.

ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഒന്നാമതുള്ള ടെസ്റ്റ് ബോളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുമ്രയും (5) ആർ.അശ്വിനുമാണ് (10) ആദ്യ പത്തിലെ ഇന്ത്യക്കാർ. ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജയും (2) അശ്വിനും (5) ആദ്യ പത്തിലുണ്ട്. ടീം റാങ്കിങ്ങിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും (360) ഇന്ത്യയാണ് മുന്നിൽ.


LEAVE A REPLY

Please enter your comment!
Please enter your name here