Pre Vyga 2020Pre Vyga 2020

കൊച്ചി: ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

പിറവം, പുത്തന്‍കുരിശ്, കോലഞ്ചേരി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് സംവിധായകന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് തേടുന്നത്. ഈ സ്ഥലങ്ങളില്‍ കാസ്റ്റിംഗ് കോളിന്റെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘ഈ നാട്ടില്‍ നിന്നും അഭിനേതാക്കളെ തേടുന്നു..!’ എന്ന് പറഞ്ഞു തുടങ്ങുന്നതാണ് ഫ്‌ളക്‌സുകള്‍. നവംബര്‍ 24 ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ പിറവം കിങ്ഡം പബ്ലിക് സ്‌കൂളില്‍ വെച്ചാണ് ഓഡിഷന്‍ നടത്തുന്നത്.

കുഞ്ഞാക്കോ ബോബനും ജോജു ജോര്‍ജുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.


LEAVE A REPLY

Please enter your comment!
Please enter your name here