സുൽത്താൻ ബത്തേരി: രാജ്യം സർവ്വനാശത്തിലേക്ക് കൂപ്പുകുത്തുമ്പോൾ പരിഹാര നടപടികൾക്ക് ശ്രമിക്കാതെ രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള തിരക്കിലാണ് മോദിയും അമിത് ഷായുമെന്ന് കെ പി സി സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖല തകർന്നു തരിപ്പണമായി. കർഷക ആത്മഹത്യകൾ മുമ്പെങ്ങും ഇല്ലാത്ത വിധം പെരുകി. ഇന്ത്യയെ പുറകോട്ടടിപ്പിക്കുന്ന മോദിയുടെ വികലനയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് സന്ധിയില്ലാ സമരങ്ങൾക്ക് തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് റ്റി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here