കാസർകോട്: ജില്ലയിലെ നബാർഡ് എൻഡോസൾഫാൻ പദ്ധതിയിൽ നിർമിച്ചതും വൈദ്യുതീകരണത്തിന് തുക വകയിരുത്താത്തതുമായ കെട്ടിടങ്ങൾക്ക് കാസർകോട് വികസന പാക്കേജിൽനിന്ന് തുക അനുവദിച്ചു. ഏഴ് സ്കൂൾ കെട്ടിടങ്ങൾക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ബളാംതോട് സ്കൂൾ കെട്ടിടം 12.12 ലക്ഷം, ബെള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ 7.96 ലക്ഷം, ഇരിയണ്ണി ഹയർ സെക്കൻഡറി സ്കൂൾ 13.8 ലക്ഷം, മുള്ളേരിയ ഹയർ സെക്കൻഡറി സ്കൂൾ 16.6 ലക്ഷം, 8.92 ലക്ഷം രൂപ വീതം ബദിയടുക്ക, പനത്തടി, കള്ളാർ ബഡ്സ് സ്കൂളുകൾക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. രണ്ടുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജമോഹൻ അറിയിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here