ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിക്കും അതംഗീകരിച്ച കേന്ദ്രസര്‍ക്കാരിനും എതിരെ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. കേന്ദ്രസര്‍ക്കാരിന്റെ കണ്ണുകളും കാതുകളുമാണ് ഗവര്‍ണറെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘കേന്ദ്രസര്‍ക്കാരിന്റെ കണ്ണുകളും കാതുകളുമായ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് എല്ലാ ഭരണഘടനാ ചട്ടങ്ങളും അട്ടിമറിക്കാന്‍ ഒരു ഭയവും തോന്നിയിട്ടില്ല. ഇതാണു സ്ഥാപനങ്ങളുടെ വിധി. രാജ്യം മാറിക്കഴിഞ്ഞു.’- സിബല്‍ ട്വീറ്റ് ചെയ്തു.

ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ശിവസേനയ്ക്കു വേണ്ടി ഇന്നു ഹാജരാകുന്നത് സിബലാണ്. സിബലുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്നലെ ശിവസേന ഹര്‍ജി നല്‍കിയത്. രാവിലെ 10.30-ന് കേസില്‍ വാദം കേള്‍ക്കും.


LEAVE A REPLY

Please enter your comment!
Please enter your name here