പ്പും മുളകും പരമ്പര ഒരിക്കലെങ്കിലും കാണാത്ത മലയാളികൾ വളരെ ചുരുക്കമേ കാണൂ. 

അതിലെ ഓരോ കഥാപാത്രങ്ങളെയും നെഞ്ചിലേറ്റി സ്വീകരിച്ച മലയാളികൾക്ക് ഏറെ പരിചിതയാണ് ലച്ചുവെന്ന ജൂഹി റുസ്തകിയെ. 

നിരവധി ആരാധകരുള്ളതിനാൽ തന്നെ സോഷ്യൽ മീഡിയയിലെ ഒരു കൊച്ചു സ്റ്റാർ തന്നെയാണ് ജൂഹി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും അതുകൊണ്ട് തന്നെയാണ് വൈറലാകുന്നതും. 

ഇതിനിടെ ജിഞ്ജർ മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന് നൽകിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

അഭിമുഖത്തിനിടെ താൻ ടോവിനോ തോമസിന്‍റെ കടുത്ത ആരാധികയാണെന്നും ഒളിച്ചു വച്ചിരുന്ന പ്രണയം തുറന്നു പറയുകയും ചെയ്തതോടെ സംഭവം കളറായി. 

ജൂഹിയുടെ ഇഷ്ടങ്ങളും, വിശേഷങ്ങളും വ്യത്യസ്ത അനുഭവങ്ങളുമെല്ലാം അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. 

താരത്തിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട നടി ഐശ്വര്യ ലക്ഷ്മിയാണെന്നും, വരത്തനിലെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജൂഹി വ്യക്തമാക്കി. 

[embedded content]

നർമ്മം നിറഞ്ഞ ചോദ്യങ്ങൾ കൊണ്ടും വ്യത്യസ്തമായ അവതരണം കൊണ്ടും അവതാരകനും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. ഉപ്പും മുളകിലെ തന്നെ ഒരു കഥാപാത്രം കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു അവതാരകന്‍.                            

തന്‍റെ പേര് ശരിയായി വിളിക്കുന്നവർ ചുരുക്കം ചിലർ മാത്രമേയുള്ളു, മിക്കവരും തെറ്റിച്ചാണ് വിളിക്കാറ്,  ജുഹി റുസ്തഗി എന്നാണ് പേര്, റുസ്തഗി എന്നത് കാസ്റ്റ് ആണ്, സിംപിള്‍ ഡ്രസ് ധരിക്കുന്നതാണ്  ഇഷ്ടം. ഡ്രസ്സി൦ഗില്‍ ആരെയും പിന്തുടരാറില്ല ഇങ്ങനെ പോകുന്നു ജൂഹിയുടെ വിശേഷങ്ങൾ.

ആദ്യമായി ഉമ്മ തന്ന വ്യക്തിയാരെന്ന ചോദ്യത്തിന് അത് തന്റെ പപ്പയാണെന്നായിരുന്നു ജൂഹിയുടെ മറുപടി. 

ജനിച്ചയുടനെ പപ്പ തനിക്ക് ഉമ്മ തന്നതായി അമ്മ പറഞ്ഞത് ഓർക്കുന്നുണ്ടെന്നും ജൂഹി കൂട്ടിച്ചേർത്തു. രാജസ്ഥാന്‍ സ്വദേശിയാണ് ജൂഹിയുടെ പപ്പ. അമ്മ മലയാളിയാണ്. 

രണ്ട് സ്ഥലങ്ങളിലും മാറിമാറിത്താമസിച്ചിട്ടുണ്ട് ജൂഹി. മലയാളികളേയും കേരളത്തേയും അച്ഛന് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം മലയാളിയെ വിവാഹം ചെയ്തതെന്നും ജൂഹി മുന്നേ വ്യക്തമാക്കിയിരുന്നു. എന്തിരുന്നാലും അഭിമുഖം ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.