ആലപ്പുഴ: കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. റോഡുകള്‍ പൊളിയുന്നതിനെ പറ്റി സംസാരിക്കുന്ന വേളയിലാണ് മന്ത്രി കിഫ്ബിക്കെതിരെ പരാമര്‍ശവുമായി രംഗത്തു വന്നത്.

കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പി.ഡബ്യൂ.ഡിക്ക് ഒന്നും ചെയ്യാനില്ലെന്നും പി.ഡബ്യൂ.ഡി എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുമെന്നുമാണ് മന്ത്രി പറഞ്ഞത്. ചെയ്യാനുള്ള പണി മാത്രം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താല്‍ മതിയെന്നും നിര്‍മ്മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പി.ഡബ്യൂ.ഡിക്ക് അല്ല എന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ രാക്ഷസനെപ്പോലെയാണെന്നും മന്ത്രി പറഞ്ഞു. റെയില്‍വേക്കെതിരെയും മന്ത്രി വിമര്‍ശനമുന്നയിച്ചു. ആലപ്പുഴ ബൈപാസ് ഫ്‌ളൈ ഓവറിന്റെ ഒന്നര ആഴ്ച കൊണ്ട് തീര്‍ക്കേണ്ട പണി റെയില്‍വേ ഒന്നര വര്‍ഷം വൈകിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here