കോഴിക്കോട്: വെറുമൊരു സമനില മതിയായിരുന്നു. പക്ഷേ, കേരളത്തിന്റെ ചുണക്കുട്ടികൾ തമിഴ്നാടിന്റെ വല ഗോളുകൊണ്ട് നിറച്ചു. തമിഴ്നാടിനെ മടക്കമില്ലാത്ത ആറു ഗോളിന് തകർത്ത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ വീറോടെ യോഗ്യത നേടിയിരിക്കുകയാണ് ആതിഥേയർ. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മുൻ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് കളിക്കുന്നത്. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തകർത്തിരുന്നു കേരളം.

തീർത്തും ഏകപക്ഷീയമായ മത്സരത്തിന്റെ ഒന്നാം പകുതിയിൽ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു കേരളം. ഒന്നാം മിനിറ്റ് മുതൽ തന്നെ മേധാവിത്വം പുർത്തിത്തുടങ്ങിയ കേരളം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ പോലും വല കുലുക്കിയാണ് തികച്ചും ആധികാരികമായ ജയം സ്വന്തമാക്കിയത്.

ഇരുപത്തിനാലാം മിനിറ്റിൽ വിഷ്ണുവാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ജിജോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മൂന്ന് ഡിഫൻഡർമാരെ മറികടന്ന് മുന്നറിയാണ് ജിജോ പാസ് നൽകിയത്.

മുപ്പത്തിമൂന്നാം മിനിറ്റിൽ ജിതൻ കേരളത്തിന്റെ ലീഡുയർത്തി. ഒറ്റയാൾ മുന്നേറ്റത്തിലൂടെയായിരുന്നു ഗോൾ. 45-ാം മിനിറ്റിൽ ജിതിൻ മൂന്നാം ഗോൾ വലയിലായി. 42-ാം മിനിറ്റിൽ ലിയോൺ ഒരു അവസരം പാഴാക്കിയ ഉടനെയായിരുന്നു ജിതിന്റെ സ്കോറിങ്.

83-ാം മിനിറ്റിൽ മൗസുഫാണ് നാലാം ഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്നുള്ള ഒന്നാന്തരമൊരു ഷോട്ടിലൂടെയാണ് മൗസുഫ് ലീഡ് നാലാക്കി ഉയർത്തിയത്. സുന്ദരമായ ഗോളായിരുന്നു ഇത്.

എൺപത്തിമൂന്നാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള സുന്ദരമായൊരു ഷോട്ടിലൂടെ മൗസുഫ് നാലാമതും വല വലിപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ജിജോ അഞ്ചാം ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ എമിൽ ഗോൾപട്ടിക തികച്ചു. ഒന്നാന്തരമൊരു ഡ്രിബിളിലൂടെയാണ് എമിൽ വല ചലിപ്പിച്ചത്.

ദക്ഷിണമേഖല യോഗ്യതാ റൗണ്ടിലെ എ ഗ്രൂപ്പില്‍ കേരളത്തിനും തമിഴ്നാടിനും മൂന്ന് പോയന്റ് വീതമുണ്ട്. പോയന്റില്ലാത്ത ആന്ധ്ര പുറത്തായി. ഗോള്‍നിലയില്‍ കേരളമാണ് മുന്നില്‍. കേരളം അഞ്ച് ഗോള്‍ നേടിയപ്പോള്‍ ഒന്നും വഴങ്ങിയില്ല. തമിഴ്നാട് നാല് ഗോള്‍ അടിച്ച് ഒന്ന് വഴങ്ങി. മത്സരം ജയിച്ചാലും സമനിലയായാലും കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. തമിഴ്നാടിന് ജയം അനിവാര്യമാണ്.


LEAVE A REPLY

Please enter your comment!
Please enter your name here