കാക്കനാട്: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ചുമതലയേറ്റു. 2020 ഡിസംബറില്‍ കാന്‍സര്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായാണ് കളക്ടറെ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

കെട്ടിട നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്തു. നിര്‍മ്മാണ പുരോഗതി ഓരോ ദിവസവും വിലയിരുത്തി മുന്നോട്ട് പോകുമെന്ന് കളക്ടര്‍ പറഞ്ഞു. നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. മെഡിക്കല്‍ സൂപ്രണ്ട് ഡോ.ബാലഗോപാല്‍ , ആര്‍ എം ഒ മാരായ ഡോ. പോള്‍, ഡോ. പോള്‍ ജോര്‍ജ്, സി സി ആര്‍ സി ജീവനക്കാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here