യാല (തായ്​ലൻഡ്) ∙ ദക്ഷിണ തായ്​ലൻഡിൽ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 15 നാട്ടുകാർ കൊല്ലപ്പെട്ടു. ഭീകരരെ നേരിടാൻ സൈന്യം പരിശീലനം നൽകി ചുമതലപ്പെടുത്തിയ നാട്ടുസേനയുടെ 2 കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 12 പേർ സംഭവസ്ഥലത്തും 3 പേർ ആശുപത്രിയിലുമാണ് മരിച്ചത്. നാട്ടുസേനയുടെ ആധുനിക തോക്കുകൾ ഭീകരർ തട്ടിയെടുത്തു. 

കൂടുതൽ സ്വയംഭരണത്തിനു വേണ്ടി രാജ്യത്തെ 3 ദക്ഷിണ പ്രവിശ്യകളിൽ മലയ് മുസ്​ലിം വിഭാഗം 15 വർഷമായി നടത്തിവരുന്ന സായുധകലാപത്തിൽ ഇതിനകം 7000 പേർ കൊല്ലപ്പെട്ടു. പൊലീസും സൈന്യവും സേന ആയുധവും പരിശീലനവും നൽകുന്ന നാട്ടുകാരും സമരക്കാരെ നേരിട്ടു വരുന്നു. 


LEAVE A REPLY

Please enter your comment!
Please enter your name here