യ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പൃഥ്വിരാജാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

‘കോശിയും കുര്യനും. മോൻ കുഴപ്പമാ..അപ്പൻ അതിലും കുഴപ്പമാ!’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജ് വേഷമിടുമ്പോള്‍ സംവിധായകൻ രഞ്ജിത്താണ് അപ്പൻ കുര്യനായെത്തുന്നത്. 

പൃഥ്വിരാജിനൊപ്പം അയ്യപ്പൻ എന്ന കഥാപാത്രമായി ബിജു മേനോനും ഈ ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അട്ടപ്പാടിയിലാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷ൦ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. 

സംവിധായകന്‍ രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

ചിത്രത്തിന് വേണ്ടിയുള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. പതിനെട്ടാംപടി, ഫൈനല്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുധീപ് ക്യാമറ ചെയ്യുന്ന ചിത്രം കൂടിയാണിത്.