ഏഴാം വട്ടം സ്വര്‍ണം കഴുത്തിലണിയാനുള്ള പോരില്‍ മേരി കോമിന് കാലിടറി. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍, ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് വട്ടം മെഡല്‍ കഴുത്തിലണിയുന്ന ആദ്യ താരമെന്ന നേട്ടം മേരി കോം ഇവിടെ തന്നെ പേരിലാക്കി. 

51 കിഗ്രാം വിഭാഗത്തില്‍ മൂന്നാം സീഡായ മേരി കോമിനെ രണ്ടാം സീഡായ തുര്‍ക്കി താരം തറപറ്റിക്കുകയായിരുന്നു. സെമി ഫൈനലില്‍ ഉടനീളം തുര്‍ക്കിയുടെ ബുസ്‌നാസ് അധിപത്യം നിലനിര്‍ത്തി. 1-4 നാണ് മേരി ചാകിരൊഗ്ലുവിനോട് തോറ്റത്.

 തുര്‍ക്കിയുടെ യൂറോപ്യന്‍ ചാമ്പ്യനാണ് ബുസ്‌നാസ്‌. തോല്‍വിയിലേക്ക് വീണതിന് പിന്നാലെ റഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കി. 


LEAVE A REPLY

Please enter your comment!
Please enter your name here