മഹാത്മാ ഗാന്ധിയുടെ സ്മരാണര്‍ത്ഥം നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. മഹാത്മയുടെ 150-ാം ജന്‍മദിന വാര്‍ഷികത്തിന്റെ ഭാഗമായാണ് നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനം. ബ്രിട്ടന്റെ ധനവകുപ്പ് ചാന്‍സിലര്‍ സാജിദ് ജാവിദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേംഹം വ്യക്തമാക്കി. ഗാന്ധിയന്‍ ചിന്തകളെലോകം മറക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരം സമ്പത്തില്‍ നിന്നും മാത്രം വരുന്നതല്ലെന്ന് ഗാന്ധി ഞങ്ങളെ പഠിപ്പിച്ചു. അദ്ദേഹം പഠിപ്പിച്ച ജീവിത മൂല്യങ്ങളുംകൊണ്ടാണ് ഞങ്ങളുടെ മുന്‍തലമുറ ബ്രിട്ടനിലേക്ക് വന്നതെന്നും പാകിസ്ഥാന്‍ വംശജനായ സാജിദ് കൂട്ടിച്ചേര്‍ത്തു.


LEAVE A REPLY

Please enter your comment!
Please enter your name here