ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയതിന്  സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ  49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കാന്‍ ബിഹാര്‍ പോലീസ് തീരുമാനിച്ചു. 

അടൂരിനെ കൂടാതെ സംവിധായിക അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ക്കെതിരെയാണ് പട്‌ന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സുധീര്‍ ഓഝ എന്ന അഭിഭാഷകനാണ് ഇവര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. നിരര്‍ഥക പരാതികള്‍ സമര്‍പ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 

പരാതി ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് തെളിഞ്ഞെന്നും ശ്രദ്ധ നേടാനാണ് സുധീര്‍ ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ജൂലൈയിലാണ് സാംസ്‌കാരിക നായകര്‍ പ്രധാനമന്ത്രിക്ക് തുറന്നകത്ത് അയച്ചത്. 


LEAVE A REPLY

Please enter your comment!
Please enter your name here