കല്‍പ്പറ്റ: ആഴ്ച അവസാനത്തോടൊപ്പം പൂജ അവധി ദിനങ്ങളും എത്തിയതോടെ സന്ദര്‍ശകരാല്‍ നിറഞ്ഞ് ബാണാസുര അണക്കെട്ടിലെ ടൂറിസം കേന്ദ്രം. അവധിയാഘോഷിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടെ എത്തിയത്. പ്രളയം കഴിഞ്ഞതിനു ശേഷമുള്ള ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് .ഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 6,7,8 തീയ്യതികളിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയത്. ഈ ദിവസങ്ങളില്‍ കുട്ടികളടക്കം 22039 വിനോദ സഞ്ചാരികള്‍ എത്തിയെന്നാണ് കണക്ക്. 12,64,850 രൂപ വരുമാനം കിട്ടി. ഇത്തവണയും മഴക്കാലം ശക്തമായത് ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. ഓണക്കാലത്ത് അല്‍പം തിരക്ക് അനുഭവപ്പെട്ടെങ്കിലും മറ്റു ദിവസങ്ങളിലെല്ലാം ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു മിക്ക ടൂറിസം കേന്ദ്രങ്ങളിലും. വിനോദ സഞ്ചാരികള്‍ കൂട്ടമായി എത്തിയതോടെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.


LEAVE A REPLY

Please enter your comment!
Please enter your name here