സ്റ്റോക്‌ഹോം: ലിഥിയം അയേണ്‍ ബാറ്ററി കണ്ടുപിടിച്ച മൂന്നു പേര്‍ക്ക് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം. ജോണ്‍ ബി ഗൂഡ് ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യയോഷിനോ എന്നിവര്‍ക്കാണ് ബഹുമതി.

മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പുകളിലും ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയുടെ കണ്ടുപിടിത്തം നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതായി നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. ഫോസില്‍ ഇന്ധനങ്ങളില്‍നിന്നു മുക്തമായ, വയര്‍ലെസ് സമൂഹത്തിനാണ് ലിഥിയം അയേണ്‍ ബാറ്ററിയുെട കണ്ടുപിടിത്തത്തിലൂടെ ഇവര്‍ അടിത്തറ പാകിയതെന്ന് കമ്മിറ്റി പറഞ്ഞു.

ഡിസംബര്‍ പത്തിന് സ്‌റ്റോക്‌ഹോമില്‍ പുരസ്‌കാരം സമ്മാനിക്കും. 90 ലക്ഷം ക്രോണറും സ്വര്‍ണ മെഡലും ഡിപ്ലോമയുമാണ് പുരസ്‌കാരം.
 


LEAVE A REPLY

Please enter your comment!
Please enter your name here