പരാതികളുടെ എണ്ണത്തിലെ ബാഹുല്യം കൊണ്ടും  ഭൂരിഭാഗത്തിനും  അടിയന്തിര പരിഹാരം കണ്ടും കോഴിക്കോട് ജില്ലാ വന അദാലത്ത് ശ്രദ്ധേയമായി. ലഭിച്ച 793 പരാതികളിൽ 506 എണ്ണത്തിനും വേദിയിൽ വച്ച് തന്നെ പരാതിക്കാർക്ക് അനൂലമായി തീർപ്പുകൽപ്പിച്ചപ്പോൾ 237 എണ്ണം  വിവിധ വകുപ്പുകളുടെ  പരിഗണനയ്ക്കും തുടർ പരിശോധന കൾക്കുമായി മാറ്റിവച്ചു.

ജില്ലയിൽ  രൂക്ഷമായ വന്യ ജീവി ആക്രമണം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും വന്യജീവികളുടെ ആക്രമണം സംബന്ധിച്ച വായിരുന്നു.

കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി നാശം സംഭവിച്ച നിരവധി പരാതികളാണ് ലഭിച്ചത്. ഇത് നേരിടുന്നതിന്സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവയുടെ ശല്യം കൂടുന്ന സാഹചര്യങ്ങളിൽ വ്യവസ്ഥകൾക്ക് വിധേയമായി വെടിവെച്ചു കൊല്ലുന്നതിന് ഡി എഫ് ഒ മാർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പെരുവണ്ണാമൂഴിയിൽ കാട്ടുപന്നി കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ‘മന്ത്രി അറിയിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here