പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിയായ മാണി സി. കാപ്പൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഇംഗ്ളീഷിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ-പാർലമെൻററികാര്യ മന്ത്രി എ.കെ. ബാലൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ചീഫ് വിപ്പ് കെ. രാജൻ, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു.

മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, എം.എം. മണി, കെ.കെ. ശൈലജ ടീച്ചർ, പ്രൊഫ: സി. രവീന്ദ്രനാഥ്, കെ. രാജു, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്, പി. തിലോത്തമൻ, എം.എൽ.എമാർ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here