തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സത്യജിത്ത് രാജനെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആശാ തോമസാണ് വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധനറാവുവിനെ മാറ്റി.

നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജേഷ് കുമാര്‍ സിങാണ് പുതിയ പിഡബ്ല്യുഡി സെക്രട്ടറി. കമല വര്‍ധന റാവുവിനെ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിലേക്ക് മാറ്റി. 

മാനന്തവാടി സബ് കളക്ടര്‍ എന്‍എസ് കെ ഉമേഷിനെ ശബരിമലയിലെയും പമ്പയിലെയും സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപന ചുമതലയുള്ള എഡിഎം ആയി നിയമിച്ചു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായി ആര്‍ രാഹുലിനെയും നിയമിച്ചു.
 


LEAVE A REPLY

Please enter your comment!
Please enter your name here