കോഴിക്കോട്∙ കൂടത്തായി പൊന്നാമറ്റം കുടുംബത്തിൽ ദുരൂഹമായി രണ്ട് മരണങ്ങൾ കൂടി ഉണ്ടായതായി വെളിപ്പെടുത്തൽ. മരിച്ച  ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് സംശയം. സുനീഷിന്റെ മാതാവ് എൽസമ്മയാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. 

വിൻസന്റിനും സുനീഷിനും ജോളിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നോയെന്നത് സംശയിക്കുന്നതായും സുനീഷിന്റെ അമ്മ എൽസമ്മ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും എൽസമ്മ ആവശ്യപ്പെടുന്നു.

2002 ഓഗസ്റ്റ് 24നാണ് വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാമറ്റത്തെ അന്നമ്മയുടെ ശവസംസ്കാരം കഴിഞ്ഞ് പിറ്റേദിവസമാണ് വിൻസന്റ് മരിച്ചത്. അന്നമ്മ മരിച്ച ദിവസം സുനീഷും ഉണ്ണിയുമായി സംസാരം നടന്നിരുന്നെന്നും താൻ ഉണ്ണിയുടെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നെന്ന് സുനീഷ് പറഞ്ഞതായും സുനീഷിന്റെ അമ്മ എൽസമ്മ വെളിപ്പെടുത്തി.

2008 ജനുവരി 17 ന് ടോം തോമസിന്റെ രണ്ടാമത്തെ സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷ് ബൈക്ക് അപകടത്തിൽ മരിക്കുന്നത്. സുനീഷ് മരിച്ച ശേഷം സ്ഥലം വിറ്റ് നിരവധിപേർക്ക് പണം നൽകേണ്ടി വന്നിട്ടുണ്ട്. സുനീഷ് ആരുടെ പക്കൽ നിന്നെങ്കിലും കടം വാങ്ങിയിട്ടുണ്ടോയെന്ന് കൃത്യമായി അറിയില്ല. 


LEAVE A REPLY

Please enter your comment!
Please enter your name here