ശ്രീനഗര്‍; ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ തീരുമാനം. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതോടെയാണ് രണ്ട് മാസമായി നിലനില്‍ക്കുന്ന വിലക്ക് നീക്കുന്നത്. നാളെ മുതല്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്കാവും. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ടുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കശ്മീരില്‍ വ്യാപകമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. പലനിയന്ത്രണങ്ങളും എടുത്ത് കളഞ്ഞെങ്കിലും മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വലിയ രീതിയില്‍ ഇപ്പോഴും നിയന്ത്രിക്കപ്പെടുന്നുണ്ട്.
 


LEAVE A REPLY

Please enter your comment!
Please enter your name here