പത്തനംതിട്ട; ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് വരുന്നു. ഈ മണ്ഡലം കാലം മുതല്‍ ശബരി ഹെലികോപ്റ്റര്‍ സര്‍വീസ് പറന്നു തുടങ്ങും. ശബരി സര്‍വീസ് എന്ന കമ്പനിയാണ് തീര്‍ത്ഥാടകര്‍ക്കായി ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നവരെ ശബരിമലയില്‍ എത്തിക്കുന്നതിനാണ് ദിവസേനയുള്ള സര്‍വീസ്. കാലടിയില്‍ നിന്ന് നിലയ്ക്കലേക്കും അവിടെനിന്ന് തിരിച്ചുമാണ് സര്‍വീസ്. കാലടിയില്‍ നിന്ന് നിലയ്ക്കലില്‍ എത്താന്‍ 35 മിനിറ്റ് മതിയാകും. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇത് സഹായകമാകും.


LEAVE A REPLY

Please enter your comment!
Please enter your name here