ന്യൂഡല്‍ഹി: കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച ആരോഗ്യപ്രശ്നമാണെന്ന് റിപ്പോര്‍ട്ട്.
201618 വര്‍ഷത്തെ കോംപ്രഹന്‍സീവ് നാഷണല്‍ നുട്രീഷ്യന്‍ സര്‍വേയിലേതാണ് കണ്ടെത്തല്‍.

27 സംസ്ഥാനങ്ങളിലെ സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലാത്ത കുട്ടികള്‍ക്കിടയിലും 15 സംസ്ഥാനങ്ങളിലെ സ്‌കൂള്‍
പ്രായക്കാരായ കുട്ടികള്‍ക്കിടയിലും 20 സംസ്ഥാനങ്ങളിലെ കൗമാരക്കാര്‍ക്കിടയിലും വിളര്‍ച്ച ഗുരുതരമല്ലാത്തതോ
അതീവ ഗുരുതരമായതോ ആയ ആരോഗ്യപ്രശ്നമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിളര്‍ച്ച ഏറ്റവും കൂടുതലായി കാണപ്പെടുന്നത് രണ്ടുവയസ്സില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമാണ്. ഇവരില്‍ അമ്പതു ശതമാനത്തിലധികം പേരിലും വിളര്‍ച്ച കാണപ്പെടുന്നു. എന്നാല്‍ പതിനൊന്നു വയസോടെ വിളര്‍ച്ചാ ബാധിതരുടെ എണ്ണം 15 ശതമാനത്തിലേക്ക് ചുരുങ്ങുന്നു.

സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിട്ടില്ലാത്ത 1-4 വയസിനിടെയുള്ള 41 ശതമാനം കുട്ടികളിലും 5-9 വയസിനിടെയുള്ള, സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ടുള്ള 24 ശതമാനം കുട്ടികളിലും 10-19 വയസ്സുവരെ പ്രായമുള്ള 28 ശതമാനം കുട്ടികളിലും വിവിധ തോതില്‍ വിളര്‍ച്ച കാണപ്പെടുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ അപേക്ഷിച്ച് സ്‌കൂളില്‍ പോകുന്നില്ലാത്ത 5 മുതല്‍ 9 വയസ്സുവരെ പ്രായമുള്ള കുട്ടികളിലും 10 മുതല്‍ 19 വയസ്സുവരെ പ്രായമുള്ള കുട്ടികളിലും വിളര്‍ച്ചയുടെ സാധ്യത കൂടുതലാണ്.


LEAVE A REPLY

Please enter your comment!
Please enter your name here