കൽപ്പറ്റ: പദവി ഒഴിഞ്ഞ് ചുരമിറങ്ങുന്ന സബ് കലക്ടർ ജനഹൃദയങ്ങളിൽ വീണ്ടും ഇടം പിടിച്ചു.
പ്രളയാനന്തനം ഇപ്പോഴും ക്യാമ്പിൽ  കഴിയുന്നവർക്ക് വാടകവീടൊരുക്കി ജനകീയ സബ്ബ് കലക്കടർ എൻ.എസ്.കെ.ഉമേഷ്.തലപ്പുഴ ബോയിസ് ടൗൺ പ്രിയദർശിനി കോളനിയിലെ 16 കുടുംബങ്ങൾക്കാണ് സബ്ബ് കലക്ടർ 6 മാസത്തേക്ക് വാടകവീടൊരുക്കി നൽകിയത്.വാടകവീടിനുള്ള ധനസഹായം ഒരുക്കിയതാവട്ടെ കൂടെ പഠിച്ചവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് പണം സ്വരൂപിച്ചും.
    പ്രളയം തകർത്തെറിഞ്ഞ  തലപ്പുഴ ബോയ് ടൗൺ  പ്രിയദർശിനി കോളനിയിൽ 16 കുടുംബങ്ങൾക്ക് അതിജീവനത്തിനിടയിൽ കിട്ടിയ ഒരു സൗഭാഗ്യമാണ് സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് മുൻകൈയെടുത്ത് നൽകിയ വാടക വീടുകൾ. ഒരോ കുടുംബത്തിനു 6 മാസത്തേക്ക് ഇരുപത്തിനാലായിരം രൂപ വീതം വെച്ചാണ് നൽകിയത്. വാടക വീടുകൾ കുടുംബങ്ങൾ തന്നെ കണ്ടെത്തുകയും വാടകതുക നേരിട്ട് വീട്ടുടമകൾക്ക് കൈമാറുകയുമാണ് ചെയ്തത്.ക്യാമ്പ് സന്ദർശിച്ച സബ്ബ് കലക്ടർ അന്ന് തന്നെ തീരുമാനമെടുക്കുകയും തന്റെ കൂടെ പഠിച്ചവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വാട്സ് അപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് 16 കുടുംബങ്ങൾക്കുള്ള തുക കണ്ടെത്തിയത്.
        സബ്ബ് കലക്ടർ നൽകിയ ഈ സ്നേഹോപഹാരം തങ്ങൾക്ക് ഏറെ അനുഗ്രഹമായെന്നും തലപ്പുഴ സെന്റ് തോമസ് പാരീഷ് ഹാളിലെ ക്യാമ്പിൽ  57 ദിവസമായി കഴിയുന്നവർ പറയുന്നു .
സബ്ബ് കലക്ടർ എന്ന നിലയിൽ രണ്ട് വർഷം കൊണ്ട് ജനകീനായ എൻ.എസ്.കെ.ഉമേഷിന്റെ ഈ സ്നേഹോപകാരം സംസ്ഥാനത്തിന് തന്നെ മാതൃകയായതോടൊപ്പം എൻ.എസ്.കെ.ഉമേഷിന് മറ്റൊരു  പൊൻ തൂവൽ കൂടി കൈവന്നിരിക്കയാണ്. തവിഞ്ഞാൽ പഞ്ചായത്ത് ഹാളിൽ നടന്ന ധനസഹായ വിതരണം സബ്ബ് കലക്ടർ തന്നെ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷാസുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ജെ.ഷജിത്ത്, തുടങ്ങി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here