കോഴിക്കോട്: ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂർ അവാർഡി’ന് അപേക്ഷ ക്ഷണിച്ചു.   മികച്ച ജീവകാരുണ്യ/സാമൂഹ്യ പ്രവർത്തകരെ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന തല അവാർഡ് എല്ലാവർഷവും നൽകും.
25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.   അഞ്ചംഗ ജൂറിയാണ് അവാർഡ് ജേതാവിനെ നിശ്ചയിക്കുക.
നവംബർ 20 ന് മുമ്പ് മൂന്ന് സെറ്റ് എൻട്രി ലഭിക്കണം.ഡിസംബറിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ്‌ സമ്മാനിക്കും. എൻട്രി അയക്കേണ്ട വിലാസം: സദയം ചാരിറ്റബിൾ ട്രസ്റ്റ്,
സദയം നഗർ,
ആനപ്പാറ, കുന്ദമംഗലം കോഴിക്കോട്: 673571. കവറിന് മുകളിൽ ‘സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂർ അവാർഡ് ‘ എന്നെഴുതിയിരിക്കണം.
വിവരങ്ങൾക്ക് ഫോൺ: 8714402520, 94956 142 55.LEAVE A REPLY

Please enter your comment!
Please enter your name here